പെരിന്തൽമണ്ണ: പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ച ജില്ലയിലെ വിവിധ സ്കൂളുകൾക്കായി ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. പുലാമന്തോൾ ജി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അദ്ധ്യക്ഷനായി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി.ജി. സാഗരൻ ആമുഖഭാഷണം നടത്തി.
യ ചടങ്ങിൽ എസ്.എം.സി ചെയർമാൻ പി.ടി. ഹാരിസ്, ഹെഡ്മാസ്റ്റർ കെ രാജ്കുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. ഇബ്രാഹിംകുട്ടി, സ്റ്റാഫ് സെക്രട്ടറി വി. നാരായണൻ, പി.ടി.എ പ്രസിഡൻറ് എം. ഷബീർ, ടി.എൻ. ശ്രീജ പ്രസംഗിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |