വണ്ടൂർ: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം വണ്ടൂർ ചെട്ടിയാറമ്മൽ യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുണാലയപ്പടി ത്രില്ലോസ് ടർഫിൽ വെച്ച് സൗഹൃദ ഫുട്‌ബോൾ മാച്ച് സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാജ് എടപ്പറ്റ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ഇ.കെ.ഫാതിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ ഒന്നിനു നിലമ്പൂരിൽ നിന്നും തുടങ്ങുന്ന യൂത്ത് മാർച്ച് ഇരുപതിന് പൊന്നാനിയിൽ സമാപിക്കും.
വണ്ടൂർ നിയോജക മണ്ഡലത്തിലെ യൂത്ത് മാർച്ചിന്റെ പര്യടനം ഡിസംബർ മൂന്നിനു രാവിലെ കരുവാരകുണ്ടിൽ നിന്നും തുടങ്ങി വൈകീട്ട് വണ്ടൂർ ടൗണിൽ സമാപിക്കും. യൂണിറ്റ് ജനറൽ സെക്രട്ടറി എ.പി.സ്വാലിഹ്, ട്രഷറർ എ.പി.മാഹിർ, ടി.ഷംസാലി, ഷൈജൽ എടപ്പറ്റ, എം.കെ.നാസ്സർ, സി.ടി. കുഞ്ഞാപ്പുട്ടി , കെ ടി നൂർ, സി ടി ചെറി ,എ പി നാസ്സർ , കെ മുജീബ് , തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |