മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 765 എൻ.ഡി.പി.എസ് കേസുകൾ. എക്‌സൈസ് നടത്തിയ 10,746 പരിശോധനകളിലായി അറസ്റ്റിലായത് 719 പേരാണ്. ലഹരിക്കടിമപ്പെടുന്നതിൽ കൂടുതലും 16നും 22നും ഇടയിൽ പ്രായമുള്ളവരാണ്. 103.918 ഗ്രാം എം.ഡി.എം.എയും 650.853 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 1823.67 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 1,350 അക്ബാരി കേസുകളും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂൾ പരിസരങ്ങളിലായി 3,800 പരിശോധനകളാണ് എക്‌സൈസ് നടത്തിയത്. കൂടാതെ തൊഴിലാളി ക്യാമ്പുകളിൽ 1,112 പരിശോധനകളും നടത്തി. 34 വാഹനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 2.92 ലക്ഷം രൂപയാണ്. കോട്പ ആക്ട് പ്രകാരം 5,007 കേസുകളാണ് ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 10.01 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാരും എക്‌സൈസ് വകുപ്പും നടപ്പാക്കുന്ന വിമുക്തി പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളുമുണ്ട്. കൂടാതെ, സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാലങ്ങൾ ലഹരിമുക്തമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉണർവ് പദ്ധതിയും നടത്തിവരുന്നുണ്ട്. ഉണർവ് പദ്ധതിയിൽ ഉൾപ്പെട്ട സ്‌കൂളുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സന്ദർശനം നടത്തും.
അബ്കാരി കേസ് - 1,350
എൻ.ഡി.പി.എസ് കേസ് - 765
കോട്പ കേസ് - 5,007
പുകയില ഉത്പന്നങ്ങൾ-1,823.67 കിലോഗ്രാം
എം.ഡി.എം.എ - 103.918 ഗ്രാം
കഞ്ചാവ് - 650.853 കിലോഗ്രാം
കഞ്ചാവ് ചെടി - 46
ആംഫറ്റെമിൻ - 0.22 ഗ്രാം
ബ്രൗൺ ഷുഗർ - 1.202 ഗ്രാം
ഹാഷിഷ് ഓയൽ - 1,078 ഗ്രാം
ഹെറോയിൻ - 11.503 ഗ്രാം
മെത്താംഫെറ്റമിൻ - 1,827.469 ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |