പൊന്നാനി : പൊന്നാനിയുടെ മനോഹര ഇടങ്ങളിൽ ഫ്‌ളെക്സ് ബോർഡുകൾ നിറയുന്നു . പ്രധാന ടൂറിസം ഇടങ്ങളായ ബിയ്യം പാർക്ക്, പുളിക്കകടവ് ബ്രിഡ്ജ് പരിസരം, കർമ്മ റോഡ് എന്നിവിടങ്ങളിലാണ് അനധികൃത ബോർഡുകളും ഫ്ളക്സുകളും വ്യാപകമാവുന്നത്.
അനധികൃത ബോർഡുകൾ നഗരസഭ അധികൃതർ നീക്കം ചെയ്യുന്നുണ്ടെങ്കിലും അധികം വൈകാതെ വീണ്ടും സ്ഥാനം പിടിക്കും. സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം ഫ്‌ളെക്സ് ബോർഡുകൾ ഈ കൂട്ടത്തിലുണ്ട്. പലതും വാഹനയാത്രക്കാരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലാണ്. നിയമങ്ങളൊന്നും ബാധകമല്ലെന്ന മട്ടിലാണ് പല സ്ഥാപനങ്ങളും ഫ്‌ളെക്സ് ബോർഡ് വയ്ക്കുന്നത് ഇത്തരത്തിൽ കൂടുതൽ ബോർഡുകളുമുള്ളത് കർമ്മ റോഡ് പരിസരത്താണ്. ഇവിടത്തെ മരങ്ങളിലും മറ്റും കെട്ടിവയ്ക്കുന്ന ബോർഡുകൾ അപകടഭീഷണിയുയർത്തുന്നതാണ്. രാത്രി സമയങ്ങളിൽ ഫ്‌ളെക്സ് ബോർഡുകൾ കാഴ്ച്ച മറയ്ക്കാനും കാരണമാവും. നഗരത്തിന്റെ പല ഭാഗത്തും പോസ്റ്റുകൾക്ക് മേൽ പോലും ഇരുമ്പിന്റെ ഫ്രെയിം ചെയ്ത ഫ്‌ളെക്സ് ബോർഡുകൾ യഥേഷ്ടം കാണാം. സൺപാക്ക് അടക്കം പോസ്റ്ററുകൾ പോസ്റ്റുകൾക്ക് മുകളിൽ പതിപ്പിച്ചിട്ടും കെ.എസ്.ഇ.ബി നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിയമം കാറ്റിൽപറത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |