കാളികാവ്: പുണ്യങ്ങളുടെ പൂമഴക്കാലമായ റംസാൻ പ്രതാരംഭം ഇന്നു മുതൽ. പഴം പച്ചക്കറി വിപണികൾ ഉണർന്നു. ഒരു മാസത്തെ മുന്നിൽ കണ്ട് നാടു നീളെ പഴക്കടകൾ ഉയർന്നു. സാധാരണകടകൾക്കു പുറമെ പാതയോരങ്ങളിൽ ധാരാളം പഴക്കടകൾ തുറന്നു. പഴങ്ങൾക്കു പുറമെ എണ്ണയിൽ പൊരിച്ചെടുത്ത വിവിധ വിഭവങ്ങൾ വിൽക്കുന്ന കടകളും പാതയോരങ്ങളിൽ ഉയർന്നിട്ടുണ്ട്. റംസാൻ കാലത്ത് സാധാരണ ഭക്ഷണശീലങ്ങൾ പാടെ മാറ്റുന്ന ശീലമാണ് മുസ്ലിം കുടുംബങ്ങൾക്കുള്ളത്. കഴിഞ്ഞ മാസങ്ങളേക്കാൾ നാലിരട്ടിയോളം ചെലവ് എല്ലാ കുടുംബങ്ങൾക്കുമുണ്ടാകും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്രത വിശുദ്ധി ആചരിക്കാൻ വലിയ തയ്യാറെടുപ്പുകളാണ് നേരത്തെ തന്നെ വിശ്വാസികൾ നടത്തുന്നത്. മറുനാടൻ പഴങ്ങൾ ഏറ്റവും കൂടുതലെത്തുന്നത് റംസാൻ കാലത്താണ്. മുന്തിയ ഇനം ഈത്തപ്പഴമാണ് അതിൽ പ്രധാനം. ഏറ്റവും മുന്തിയ ഇനം ഈത്തപ്പഴംപ്രവാസികൾ കാർഗോ വഴി നാട്ടിലെത്തിക്കുന്നവരുമുണ്ട്. റംസാൻ കാലത്ത് ഏത് വീടുകളിലും സുഭിക്ഷമായി ഭക്ഷസൗകര്യം ഒരുക്കുന്നതിന് വലിയ തോതിൽ റിലീഫ് പ്രവർത്തനങ്ങളും നടക്കുന്നു. റംസാൻ ആദ്യ പകുതി പിന്നിടുന്നതോടെ പെരുന്നാളിനുള്ള ഒരുക്കങ്ങളും തുടങ്ങും. തുണിക്കടകളിൽ കാലെടുത്തു വയ്ക്കാൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുക. ഏറ്റവും കൂടുതൽ ദാന ദർമ്മങ്ങളും സഹായ വിതരണങ്ങളും ഇഫ്താ സംഗമങ്ങളും നടക്കുന്ന മാസം കൂടിയാണിത്. ഒരു മാസത്തെ വ്രതം വിശ്വാസികൾക്ക് മാനസിക ശുദ്ധീകരണത്തിനു കൂടിയുള്ളതാണ്.
റംസാൻ വിപണിയെ ലക്ഷ്യമാക്കിയുള്ള ഒരു പഴക്കട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |