മലപ്പുറം; പത്താമത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ അവാർഡ് പ്രഖ്യാപിച്ചു. തിരൂരങ്ങാടി എം.കെ ഹാജി ഓർഫനേജ് ജനറൽ സെക്രട്ടറിയും അനവധി വിദ്യാഭ്യാസ സ്ഥാപങ്ങളുടെ കാര്യദർശിയുമായ അബ്ദുറഹ്മാൻ എന്ന എം.കെ ബാവയ്ക്കാണ് ഇത്തവണ അവാർഡ്.വിദ്യാഭ്യാസ പ്രവർത്തന മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് ഇത്തവണത്തെ അവാർഡ് നൽകുന്നത്. ഏപ്രിൽ മാസം മലപ്പുറം പ്രസ്‌ക്ലബിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. അവാർഡ് പാനൽ കമ്മിറ്റി അംഗവും യുവ എഴുത്തുകാരനുമായ കെ.എം ഷാഫി, റിലീഫ് സെൽ പ്രസിഡണ്ട് വി.കെ.എ മജീദ്, ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സക്കീർ കല്ലിങ്ങൽ,അജ്മൽ എടപ്പാൾ ,റസാക് എടപ്പാൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |