കോട്ടക്കൽ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ കീഴിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. മലപ്പുറത്ത് കളക്ടറേറ്റ് പരിസരത്ത് സത്യാഗ്രഹ പന്തലിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ് കാഡറ്റുകളെത്തി. അഡ്വ: സുജാത വർമ്മ, ഈയച്ചേരി കുഞ്ഞികൃഷ്ണൻ, ഈയച്ചേരി പത്മിനി
തുടങ്ങിയവരോട് വിദ്യാർത്ഥികൾ ലഹരിയുടെ വിപത്തുകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ. സുധ, എൻ. വിനീത, അദ്ധ്യാപകരായ ജോസ് ആന്റണി, ആർ. രാജേഷ്, കെ.ടി മൊയ്തീൻ റിയാസ്, പി.എസ്. അശ്വതി എന്നിവർ സംബന്ധിച്ചു. കായികാദ്ധ്യാപകരായ വി. അനീഷ് , കെ. നിഖിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |