തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിയുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.തുടർന്ന് എല്ലാ മാസങ്ങളിലും ഇവർക്ക് പഞ്ചായത്തിൽ നിന്ന് ധാന്യക്കിറ്റ് നൽകും. പഞ്ചായത്തിലെ 33 കുടുംബങ്ങൾക്കാണ് ഇപ്രകാരം ധാന്യക്കിറ്റ് ലഭിക്കുക. കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജി.അനിൽകുമാർ, ടി.സുജാത, അസി:സെക്രട്ടറി കെ.കെ.സുനിത, സുപ്രണ്ട് ബിന്ദു, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |