ലണ്ടൻ: ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ ജയന്തി - രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന സംഘടനകളാണിത്. ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെന്ററിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നത്.
അന്നേ ദിവസം നാമസങ്കീർത്തനം (എൽഎച്ച്‌എ), പ്രഭാഷണം, ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച നാടകം 'കുചേല കൃഷ്ണ സംഗമം', രക്ഷബന്ധൻ മഹോത്സവം, കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. തന്ത്രി മുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടും, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വരരും ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു. ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം പേർ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |