മലപ്പുറം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവം തിരുവാലി പത്തിരിയാൽ എം.യു.എം. ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. എ. ലത്തീഫ്, ടി. വിനയദാസ്, സംസ്ഥാന സെക്രട്ടറി ടി. വനജ, സംസ്ഥാന രക്ഷാധികാരി ഡി.എ. ഹരിഹരൻ, ജില്ലാ സെക്രട്ടറി ഇൻ ചാർജ് എസ്. സുഗതൻ, ഇ. ഉദയചന്ദ്രൻ, ജില്ലാ ട്രഷറർ കെ. പി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |