മലപ്പുറം: സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും സാക്ഷരത മിഷൻ അതോറിറ്റിയും ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ലോക സാക്ഷരതാ വാരാചരണ ജില്ലാതല സമാപനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. 10-ാം തരം തുല്യത പദ്ധതി പഠിതാക്കളുടെ സംഗമവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ചെക്ക് കൈമാറൽ, ദീപ്തി ബ്രെയിൽ സാക്ഷരത പഠിതാക്കളെയും സെന്റർ കോഓർഡിനേറ്റർമാരെയും ആദരിക്കൽ, വായന ദിനാചരണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര വിതരണം, ഒൻപതാം ബാച്ച്, പ്ലസ് ടു ജില്ലാതല ക്ലാസ് ഉദ്ഘാടനം പരിപാടികളും നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗം ടി.പി.എം.ബഷീർ, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ദീപ ജെയിംസ്, വിജയഭേരി കോഓർഡിനേറ്റർ ടി.സലീം പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |