കാളികാവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ചോക്കാട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങി .
ആകെ അഞ്ചു വാർഡിൽ മത്സരിക്കുന്ന എസ് ഡി പി ഐ രണ്ടിടങ്ങളിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
പുല്ലങ്കോട് എസ് സി സംവരണ വാർഡിൽ ദിവ്യ കെ. ബാബുവും
വനിത സംവരണം ഇരുപതാം വാർഡിൽ റുമൈസ സമീറിനെയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
എട്ട്,അഞ്ച്,പതിനെട്ട് വാർഡുകളാണ് മത്സരിക്കുന്ന മറ്റു സ്ഥലങ്ങൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുല്ലങ്കോട് സ്രാമ്പിക്കല്ല് വാർഡിൽ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഷറഫുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |