SignIn
Kerala Kaumudi Online
Tuesday, 03 March 2026 2.54 AM IST

60 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി പുനലൂർ നഗരസഭ

Increase Font Size Decrease Font Size Print Page

പുനലൂർ: പുതിയ നഗരസഭാ കൗൺസിൽ അധികാരമേറ്റ ശേഷമുള്ള 60 ദിവസത്തെ പ്രവർത്തനങ്ങളുടെ പുരോഗതി റിപ്പോർട്ട് ചെയർമാൻ എം.എ. രാജഗോപാൽ വാ‌ർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. കുടിവെള്ളം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കൗൺസിൽ നടപ്പിലാക്കുന്നത്. വൈസ് ചെയർപേഴ്സൺ കെ. പ്രഭ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുഭാഷ് ജി. നാഥ്, കെ. രാജശേഖരൻ, ടി. അനിത, ഗീതാകുമാരി എന്നിവരും വാ‌ത്താസമ്മേളനത്തിൽ പങ്കെടുത്തു.

1. കുടിവെള്ള പ്രശ്നപരിഹാരം:

  • മഞ്ഞമൺകാല പദ്ധതി: 73 ലക്ഷം രൂപ വാട്ടർ അതോറിട്ടിയിൽ അടച്ചു, ടെണ്ടർ നടപടികൾ പൂർത്തിയായി.

  • ജപ്പാൻ കുടിവെള്ള പദ്ധതി: വട്ടമൺ ടാങ്കിലേക്ക് നേരിട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാൻ 85 ലക്ഷം രൂപ അനുവദിച്ചു.

  • അമൃത് 2.0: നഗരസഭയിൽ പുതിയ വാട്ടർ സപ്ലൈ സ്കീമിനായി 25 കോടി രൂപ അനുവദിപ്പിച്ചു.

2. നഗര ശുചിത്വവും സൗകര്യങ്ങളും:

  • വാതക ശ്മശാനം: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു, 30 ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.

  • ആധുനിക ശൗചാലയങ്ങൾ: ചെമ്മന്തൂർ, ബസ് സ്റ്റാൻഡുകൾ, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരു കോടിയിലധികം രൂപ ചെലവിൽ ആധുനിക ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിക്കുന്നു.

3. വെളിച്ചവും സുരക്ഷയും:

  • നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകളും പ്രധാന പാതകളിൽ 150 വാട്സ് എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായി.

  • മാലിന്യം വലിച്ചെറിയുന്നത് തടയാനും ക്രമസമാധാനത്തിനുമായി നഗരത്തിൽ സി.സി.ടി.വി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.

4. കായികം:

  • ഇൻഡോർ സ്റ്റേഡിയം സജ്ജമാക്കുന്നതിനായി കളി ഉപകരണങ്ങൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായി. 30 ദിവസത്തിനുള്ളിൽ സ്റ്റേഡിയം തുറന്നു കൊടുക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.