
പീരുമേട്: കഴിഞ്ഞ കാലവർഷത്തിൽ തകർന്ന ഏലപ്പാറ കോഴിക്കാനം പതിനൊന്നാം വാർഡിലെ അംഗൻവാടിയുടെ ഇടിഞ്ഞ കൽക്കെട്ടിന്റെ പുനർനിർമ്മാണം വൈകുന്നു. ഏതു സമയവും നിലംപൊത്താവുന്നനിലയിൽ അപകടകരമായ സാഹചര്യത്തിലാണ് ഈ കൽക്കെട്ട് ഇപ്പോഴുള്ളത്. ഇത് സമീപത്തെ വീടുകൾക്കും ഭീഷണിയായിരിക്കുകയാണ്.നിലവിൽ വലിയ അപകട ഭീഷണിയിലാണ് ഈ അംഗൻവാടിപ്രവർത്തിക്കുന്നത്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പരാതിപ്പെട്ടു.ഈ കൽക്കട്ട് പൊളിച്ചുമാറ്റി സുരക്ഷിതമായി പുതിയ കൽകെട്ട് ഇവിടെ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |