മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെ മത്സര രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗിന്റെ തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹോദരന്റെ മകനും വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പി.കെ. അസ്‌ലുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിയുള്ള പ്രചാരണം പാർട്ടിയിൽ അഭിപ്രായ ഭിന്നതയ്ക്ക് വഴിയൊരുക്കി. സ്ഥാനാർത്ഥി പട്ടികയിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രധാന നേതാക്കൾ ഇടം പിടിച്ചതിനാൽ ഒരുവ്യക്തിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് അനാവശ്യ ചർച്ചകൾക്കും തർക്കങ്ങളിലേക്കും വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അരീക്കോട് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം പി.എ. ജബ്ബാർ ഹാജിക്ക് ജില്ലാ പഞ്ചായത്തിൽ പ്രധാന പദവി ഉറപ്പേകിയതായാണ് വിവരം. കൊണ്ടോട്ടിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യപ്പെടുന്ന ജബ്ബാർ ഹാജിയെ അനുനയിപ്പിച്ചത് ഈ ഉറപ്പിലാണ്. സമസ്ത - മുസ്‌ലിം ലീഗ് വിഷയങ്ങളിൽ സജീവമായി ഇടപെടുകയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ സമസ്ത മുഖമായി കൂടി വരുന്നയാളുമാണ് ജബ്ബാർ ഹാജി. ജില്ലാ പഞ്ചായത്ത് പൊന്മുണ്ടം ഡിവിഷനിൽ നിന്നുള്ള മെമ്പറായിരുന്ന വെട്ടം ആലിക്കോയ പുത്തനത്താണിയിൽ നിന്ന് മത്സരിക്കുന്നുണ്ട്. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മലയോര മേഖലയിലെ പ്രധാന നേതാവുമായ ഇസ്മായിൽ മൂത്തേടത്തെ നിയമസഭ സീറ്റിൽ ഉറപ്പേകി മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചതായാണ് വിവരം.
യുവത്വമുള്ള പട്ടിക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |