കൊച്ചി: ഉപദേശക സമിതിയംഗത്തിന്റെ ഭാര്യയ്ക്ക് 12 വർഷം അനധികൃതമായി 5,68,000 രൂപ അലവൻസ് നൽകിയ സംഭവത്തിൽ മരിച്ചതും വിരമിച്ചതും സർവീസിലുള്ളതുമായ 18 ജീവനക്കാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2010 ഒക്ടോബർ മുതൽ 2022 വരെ ജോലി ചെയ്ത തൃപ്പൂണിത്തുറ ഗ്രൂപ്പിലെ അസി. കമ്മിഷണർമാരും ദേവസ്വം ഓഫീസർമാരുമാണ് ഇവർ.
പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വിചിത്ര സംഭവം. ഭഗവതി ചാർത്തുന്ന പാവട പോലുള്ള ചെറിയ പട്ടുതുണി അലക്കുന്ന മാറ്റലക്ക് എന്ന തസ്തികയിലായിരുന്നു സമീപവാസിയായ ഉഷയ്ക്ക് ജോലി നൽകിയത്. മാസം അലവൻസിൽ ഇവർക്ക് നിയമനശുപാർശ 2010ൽ ദേവസ്വം ഓഫീസർ സമർപ്പിച്ചിട്ടുണ്ടെങ്കിലും നിയമനം നൽകിയതായി ദേവസ്വത്തിൽ രേഖയില്ല. നിയമന ഉത്തരവ് ഹാജരാക്കാൻ ഉഷയ്ക്ക് സാധിച്ചതുമില്ല. ക്ഷേത്രത്തിൽ വരാതെ തന്നെ ഇവർക്ക് അലവൻസ് നൽകുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു അന്വേഷണം.
ചെറിയ പുടവയും പട്ടുസാരിയും വഴിപാടായി ലഭിക്കുന്നത് കൊണ്ട് രണ്ടാമത് ഉപയോഗിക്കുന്ന പതിവില്ലാതായിട്ട്
വർഷങ്ങളായി. മാറ്റലക്ക് ജോലി ചെയ്തിരുന്ന കാരായ്മ ജീവനക്കാരി പോയതിന്റെ മറവിൽ ഉഷയെ ബോർഡ് അംഗീകാരമില്ലാതെ നിയമിച്ച് 12 വർഷം കൊണ്ട് 5,68,000 രൂപ നൽകിയെന്നായിരുന്നു പരാതി.
2022ൽ എത്തിയ ദേവസ്വം ഓഫീസർ ഈ ജോലിക്ക് പകരം അടിച്ചുതളി ചെയ്യാൻ നിർദ്ദേശിച്ചതോടെ ഇവർ സ്വയം ജോലി അവസാനിപ്പിച്ചു. ദേവസ്വം ഓംബുഡ്സ്മാൻ ഉൾപ്പെടെ തുക തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ വന്നതോടെയാണ് ദേവസ്വം ബോർഡ് പുലിവാലു പിടിച്ചത്. ഓംബുഡ്സ്മാന് ദേവസ്വം ബോർഡ് സെക്രട്ടറി സമർപ്പിച്ച വിശദീകരണത്തിലാണ് 18 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാര്യം പറയുന്നത്. കേസ് ജനുവരി 27ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |