
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവനകൾ തള്ളി ഇന്ത്യ. പാകിസ്ഥാനിൽ വിവിധ മത ന്യൂനപക്ഷങ്ങൾ ഭയചകിതരും വ്യവസ്ഥാപിത ഇരകളുമാണ്. അതിനാൽ പാകിസ്ഥാന് ഇന്ത്യയ്‌ക്കു നേരെ വിരൽചൂണ്ടാൻ അർഹതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ക്രിസ്‌മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്‌ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ ആൻഡ്രാബി വിശേഷിപ്പിച്ചിരുന്നു. മുസ്ളിംങ്ങൾക്കെതിരായ അക്രമണങ്ങളും പതിവാണെന്നും അന്താരാഷ്ട്ര സമൂഹം അവ ശ്രദ്ധിക്കണമെന്നും താഹിർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |