കാളികാവ്: റബർകുരു ക്ഷാമം കാരണം റബർ നഴ്സറികൾ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ഏറ്റവും മികച്ചയിനം റബർ കുരു ലഭിച്ചിരുന്ന കിഴക്കൻ മേഖലയിൽ കഴിഞ്ഞ സീസണിൽ ഒരു ടൺ പോലും ശേഖരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം.
കഴിഞ്ഞ സീസണിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കുരു ഉത്പാദനത്തെ ബാധിച്ചത്. ഓരോ സീസണിലും 200-300 ടൺ റബർ കുരു ശേഖരിക്കുന്ന മേഖലയാണിത്. 2024ൽ ശേഖരിച്ച കുരുവാണ് ഇപ്പോൾ നഴ്സറികൾ ഉപയോഗിക്കുന്നത്. ഇതു തീർന്നാൽ അടുത്ത നടീൽ സീസണിലേക്ക് തൈകൾ ലഭിക്കില്ല. ഇത് നഴ്സറികൾക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കും.കഴിഞ്ഞ വർഷം വരെ 300 ടണ്ണോളംകുരു കയറ്റി അയച്ചിരുന്ന മേഖലയിലേക്ക് കിലോയ്ക്ക് 300 രൂപയോളം വില വരുന്ന റബർ കുരു അസം , കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഇറക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വൻകിട നഴ്സറികൾഇതര സംസ്ഥാനങ്ങളിൽ നിന്ന് നേരത്തെ ഇറക്കുമതി ചെയ്തിട്ടുണ്ട്.നടീൽ സീസണിലേക്ക് വേണ്ട കുരു കിഴക്കൻ മേഖലയിൽ കിട്ടാതെ വന്നതോടെയാണ് അസമിനെ ആശ്രയിക്കേണ്ടി വന്നത്.
തൈകൾക്ക് ചെലവേറും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |