
ആലപ്പുഴ: ചേർത്തലയിലെ കിസാൻ സഭ മണ്ഡലം സെക്രട്ടറിയായ ആഘോഷ് ആര്യക്കര എഴുതിയ '8' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ശ്രദ്ധേയമായി. 8നു രാവിലെ 8 മണിക്ക് കേരളത്തിലെ എട്ട് ജില്ലകളിലെ അറിയപ്പെടുന്ന എട്ടുപേർ ചേർന്ന് ഫേസ്ബുക്ക് പേജുകളിലൂടെയാണ് കവർ പേജിന്റെ പ്രകാശനം നിർവഹിച്ചത്. മന്ത്രി കെ.രാജൻ, പി.സന്തോഷ് കുമാർ എം.പി, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ, കെ.ഇ.ഇസ്മായിൽ, മുൻമന്ത്രി ജി.സുധാകരൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, ജി.കൃഷ്ണ പ്രസാദ്, മഹേഷ് കക്കത്ത് തുടങ്ങിയ മുൻ എ.ഐ.എഫ്.എഫ് സംസ്ഥാന നേതാക്കൾ, മുൻ എം.പി ടി.ജെ.ആഞ്ചലോസ്, ഇ.എം.സതീശൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ തുടങ്ങിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |