യുവതലമുറയുടെ പ്രതിനിധി കൂടിയാണ് .യുവജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത് ?
യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികൾ .ഐ ടി സ്റ്റാർട്ട് ആപ്പുകൾ പ്രോത്സാഹിപ്പിക്കും . വിജ്ഞാന പത്തനംതിട്ടയുമായി സഹകരിച്ച് യുവജനതയ്ക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ജോബ് ബാങ്ക് ആരംഭിക്കും
കായികരംഗത്ത് എന്താണ് മനസിലുള്ള പദ്ധതി ?
കായികപ്രേമികളുടെ പ്രധാന ആവശ്യം ആധുനിക രീതിയിലുള്ള ക്രിക്കറ്റ് ടർഫുകളാണ് .ഏനാത്ത് ഡിവിഷനിലെ എല്ലാ പഞ്ചായത്തുകളിലും ക്രിക്കറ്റ് ടർഫ് നിർമ്മിക്കും . മികച്ച കായിക പ്രതിഭകളെ കണ്ടെത്താനും വളർത്തിയെടുക്കാനും ടാലന്റ് ഹണ്ട് നടത്തും
സ്ത്രീസമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പദ്ധതികളുണ്ടോ ?
സ്ത്രീകൾക്ക് വേണ്ടി പ്രത്യേകിച്ച് വിധവകളായവർക്കും ആശ്രയ രഹിതരായി ജീവിക്കുന്നവർക്കും സ്വയം പര്യാപ്തമായി ജീവിക്കാൻ ചെറുകിട സംരഭങ്ങൾ ആരംഭിക്കാനുള്ള കർമ്മപദ്ധതികളുണ്ട് .സംരംഭങ്ങൾ ആരംഭിക്കുക മാത്രമല്ല ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണി ലഭ്യമാക്കാനുള്ള സഹായങ്ങൾ ചെയ്യും . കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീസുരക്ഷ ക്ലബുകൾ രൂപികരിക്കും
വയോജനങ്ങളുടെ ക്ഷേമം ഒരു പ്രധാന കാര്യമാണ് .കർമ്മപദ്ധതിയുണ്ടോ ?
വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വയോജനങ്ങൾക്ക് വേണ്ടി പരമാവധി പ്രദേശത്ത് വയോജന ക്ലബുകൾ രൂപികരിക്കും
അടൂർ ഗോപാലകൃഷ്ണൻ റോഡ് നവീകരണത്തിൽ കാര്യമായി ഇടപെടുമോ ?
റീബിൾഡ് കേരള അധികൃതരുമായി സംസാരിക്കും .കരാറുകാരെ ബന്ധപ്പെട്ടിരുന്നു .പണി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ .കൃത്യമായ ഫോളോ ആപ്പ് ഉണ്ടാകും
കടമ്പനാട് പഞ്ചായത്ത് സ്റ്റേഡിയം വിഷയത്തിൽ ഇടപെട്ടിരുന്നുവല്ലോ എന്താണ് സ്ഥിതി?
50 ലക്ഷം രൂപ വീതം എം എൽ എ ഫണ്ടിൽ നിന്നും കായിക വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ചു 1 കോടി രൂപയുടെ നിർമ്മാണ പദ്ധതിയാണ് .സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |