പരപ്പനങ്ങാടി : യു.ഡി.എഫിന്റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ച് കാട്ടിലെറിഞ്ഞെന്ന് പരാതി. നഗരസഭ ഏഴാം ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം. നിഷിതയുടെ പ്രചാരണാർത്ഥം സി.പി. ബാലകൃഷ്ണമേനോൻ റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ മതിലിൽ വച്ച ബോർഡാണ് കാട്ടിലെറിഞ്ഞത് . ശനിയാഴ്ച രാത്രി 11ന് ശേഷമാണ് ബോർഡ് കാണാതായത് . ബോർഡ് കെട്ടിയ കയർ അറുത്തു അപ്പുറത്തുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു . ഞായറാഴ്ച രാവിലെ പ്രചാരണത്തിന് ഇറങ്ങിയപ്പോഴാണ് ബോർഡ് കാണാതായ വിവരമറിഞ്ഞത് .ഉടനെ പൊലീസിൽ അറിയിച്ചു. പരിസരത്തെ സിസി ടിവി പരിശോധിച്ചെങ്കിലും കൃത്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |