
മലപ്പുറം: ഏറ്റവും കൂടുതൽ പിന്നാക്ക വിഭാഗങ്ങൾ താമസിക്കുന്ന മലപ്പുറം നഗരസഭയിലെ ചോലക്കൽ ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായപ്പോൾ ലിൻഷ രാകേഷിന് ഒരുസ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടിത്തട്ട് മുതൽ വികസനം ആരംഭിക്കണം. അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചത്. തന്റെ നാടിനെ അടുത്തറിയുന്ന ലിൻഷ ഉടൻ സമ്മതം മൂളി. ചോലക്കൽ വാർഡിലുള്ളവർ പലപ്പോഴായി പങ്കുവെച്ച ആകുലതകളെല്ലാം പരിഹരിക്കാനുള്ള നിയോഗം തനിക്കായിരിക്കാം എന്ന വിശ്വാസമാണ് കരുത്തേകിയത്.
അർഹരായ മുഴുവൻ ഭവനരഹിതർക്കും വീട്, വിധവകൾക്ക് സ്വയം തൊഴിൽ സഹായത്തിന് പ്രത്യേക പദ്ധതി, ആവശ്യമുള്ള ഇടങ്ങളിലെല്ലാം തെരുവ് വിളക്ക്, അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, യുവജനങ്ങൾക്ക് പുതിയ സ്റ്റാർട്ട് അപ്പ് സൗകര്യം, ഉന്നതികൾ ആധുനിക രീതിയിൽ നവീകരിക്കുക, എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുക, എല്ലാവർഷവും യുവജന തൊഴിൽ മേള സംഘടിപ്പിക്കുക എന്നിവയാണ് ലിൻഷയുടെ സ്വപ്നം. ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |