
മലപ്പുറം: ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ ചികിത്സ പരിപാടിയുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ജില്ലയിൽ ട്രാൻസ്മിഷൻ അസസ്സ്‌മെന്റ് സർവ്വേ 29 മുതൽ ഫെബ്രുവരി ഏഴ് വരെ നടക്കും. പരിപാടിയുടെ ഭാഗമായി ഇന്റർസെക്ടറൽ കോ-ഓർഡിനേഷൻ രണ്ടാം ഘട്ട യോഗം എ.ഡി.എം കെ.ദേവകിയുടെ അദ്ധ്യക്ഷതയിൽ എ.ഡി.എം ചേംബറിൽ നടന്നു.
യോഗത്തിൽ ജപ്പാനീസ് എൻസഫലൈറ്റിസ് (ജപ്പാൻ ജ്വരം) ക്യാംപയിൻ അവലോകനവും നടത്തി. ജില്ലയിൽ 56,538 കുട്ടികൾ ജെ.ഇ വാക്സിൻ എടുത്തു. ജില്ലയിൽ മികച്ച രീതിയിൽ വാക്സിനേഷൻ പുരോഗമിക്കുന്ന വളവന്നൂർ ബി.വൈ.കെ.എച്ച്.എസ്.എസ്, ചേറൂർ പി.പി.ടി.വൈ.എം.എച്ച്.എസ്.എസ് സ്‌കൂളുകൾ പ്രത്യേക പരാമർശം നേടി. വളവന്നൂർ ബി.വൈ.കെ.എച്ച്.എസ്.എസ് വാക്സിനേഷൻ 70 ശതമാനം പൂർത്തിയാക്കി.
യോഗത്തിൽ ഡി.എം.ഒ ഡോ.ടി.കെ.ജയന്തി, ഡി.എസ്.ഒ ഡോ.സി.ഷുബിൻ, ആർ.സി.എച്ച് ഓഫീസർ, ഡോ.പമീലി, ഡി.വി.ബി.ഡി.സി.ഒ പ്രദീപ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |