മൂവാറ്റുപുഴ: സിപാസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ എൻ.എസ്.എസ് യൂണിറ്റ് (നമ്പർ 230) സംഘടിപ്പിക്കുന്ന സപ്തദിന സഹവാസക്യാമ്പ് 'ഗ്രാമദീപ്തി' ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. പി.ജി. ജയശ്രീ ക്യാമ്പ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ കൗൺസിലർ എം. ജിനു ആന്റണി മടേക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എസ്. ഗംഗ, ഗവ. മോഡൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷെമീനബീഗം, പ്രിൻസിപ്പൽമാരായ കെ.വി. ഷെർമിള, ജ്യോതി സി. നായർ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ. രാജു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമശുചീകരണം, ബോധവത്കരണ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |