ചെറുമുക്ക് : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് യാസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഫുഡ് സേഫ്റ്റി ക്യാമ്പ്
ചെറുമുക്ക് റഹ്മത്ത് നഗറിൽ ആർ.ഡി.ഒ പി. സുരേഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കാമ്പ്ര ഹനീഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ഫുഡ് സേഫ്റ്റി ഓഫീസർ യു.എം. ദീപ്തി ക്ളാസെടുത്തു. തിരൂരങ്ങാടി ഐ.സി.ഡി.സ് പ്രൊജക്ട് ഓഫീസർ പ്രേമലീല,നന്നമ്പ്ര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. അഭിലാഷ്, യാസ് ക്ലബ് അംഗങ്ങളായ ഇംതിയാസ് നീലങ്ങത്ത്, ഇർഷാദ് തട്ടരാട്ടിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |