തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടംപുറത്താണ് അപകടം. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), സുലൈഖ (34), ഉമ്മുസൽമ (30), മുഹമ്മദ് ( 5), എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |