മലപ്പുറം : രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ലഭിക്കാത്തവർക്ക് ക്രിസ്മസിന് മുമ്പ് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് (എസ്) ജില്ലാ എക്സിക്യൂട്ടീവ് യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം നാസർ പുൽപ്പറ്റ, ട്രഷറർ എ. പി. സുകുമാരൻ, കെ. രാധാ മോഹനൻ, പ്രകാശ് കുണ്ടൂർ, എ.ടി. സെയ്തലവി, കെ. വേലായുധൻ, മോഹനൻ അരീക്കോട്, റസാഖ് കൊണ്ടോട്ടി ,നാസർ പുളിക്കൽ , ജിജിമോൻ പെരിന്തൽമണ്ണ, ഷിനിൽ ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |