കടമ്പഴിപ്പുറം: പറയിപെറ്റ പന്തിരുകുല പെരുമയാൽ പ്രസിദ്ധമായ വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഭക്തിയുടെ നിറവിൽ ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, ഓട്ടൻതുള്ളൽ എന്നിവ നടന്നു.
വൈകിട്ട് 20 ഗജവീരന്മാരും മേളവുമുൾപ്പെടെ ദേശപ്പൂരങ്ങൾ ക്ഷേത്രാങ്കണത്തിലെത്തി പകൽപ്പൂരം എഴുന്നള്ളിപ്പ് നടന്നു. രാത്രി ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കം, കുടിവെക്കൽ, കമ്പം കത്തിക്കൽ എന്നിവയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |