മുതലമട: മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക്ക് മാലിന്യം മുതൽ ആശുപത്രി മാലിന്യം വരെ പ്രദേശത്ത് നിക്ഷേപിക്കുന്നുണ്ട്.
വേനൽ കനത്തതോടെ കന്നുകാലികൾ പരിസരത്ത് മേയാറുണ്ട്. പ്ലാസ്റ്റിക് മാലിന്യം കഴിച്ച് അവയ്ക്ക് അസുഖമുണ്ടാകുന്നത് പതിവായി. തെരുവുനായകളും മറ്റും മാലിന്യം കനാലിലേക്ക് വലിച്ചിഴയ്ക്കുന്നതിനാൽ പാടത്തേക്ക് വെള്ളം തുറന്നുവിടുമ്പോൾ ഇവ ഒഴുകിയെത്തുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം മാലിന്യക്കൂമ്പാരത്തിൽ തീ പടർന്നത് ആശങ്ക സൃഷ്ടിച്ചു. വരും ദിവസങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപം തുടർന്നാൽ മാരകമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് രൂപം നൽകുമെന്ന് പരിസരവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |