കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊട്ടേക്കാട് ശാഖയുടെ 30-ാം വാർഷികാഘോഷം പാലക്കാട് യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ സി.രാമകൃഷ്ണനെ പ്രസിഡന്റായും ആർ.രാജഗോപാലനെ സെക്രട്ടറിയായും എം.എസ്.വിഷ്ണുകുമാറിനെ വൈസ് പ്രസിഡന്റായും കെ.ഉണ്ണിക്കൃഷ്ണനെ യൂണിയൻ കൗൺസിലറായും തിരഞ്ഞെടുത്തു. കൂടാതെ എം.ആനന്തൻ, സി.സജിത്ത്, ഇ.വി.മുരളീധരൻ, വേലുക്കുട്ടി, ജ്യോതി ഉണ്ണികൃഷ്ണൻ, എം.എം.അഖിലേഷ് കുമാർ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |