പട്ടാമ്പി: കൊടലൂർ കെ.എം.എൽ ഓഡിറ്റോറിയത്തിൽ നടന്ന് വരുന്ന മെക് സെവൻ വ്യായാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവിതശൈലീ രോഗങ്ങൾ, വേനൽക്കാല മുൻകരുതലുകൾ, വ്യായാമത്തിന്റെ നേട്ടങ്ങൾ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രി ഡോ. എ.കെ.സാബിത് ക്ലാസെടുത്തു. മെക് സെവൻ കൊടലൂർ സെന്ററിന്റെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായാണ് ബോധവത്കരണവും ആരോഗ്യ പരിശോധനയും നടന്നത്. കോഓർഡിനേറ്റർ യു.കെ.ഷറഫുദ്ധീൻ അദ്ധ്യക്ഷനായി. ട്രെയ്നർമാരെ ആദരിച്ചു. നഗരസഭ കൗൺസിലർമാരായ സി.എ.സാജിദ്, മുനീറ ഉനൈസ്, പ്രമീള, ട്രെയ്നർമാരായ ഡോ. പി.അബ്ദു, കെ.റസാഖ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |