പാലക്കാട്: സി.പി.ഐ പുതുപ്പരിയാരം ബ്രാഞ്ച് കമ്മിറ്റി അംഗവും ദീർഘകാലം ധോണി ഫാം ജീവനക്കാരനുമായിരുന്ന റിട്ട. പി.എൻ.സുകുമാരന്റെ നിര്യാണത്തിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി അനുശോചിച്ചു. അസി. സെക്രട്ടറി കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.എസ്.ദാസ് ഉദ്ഘാടനം ചെയ്തു. സുകുമാരൻ അടിയുറച്ച കമ്മ്യൂണിസ്റ്റും കരുത്തുറ്റ ട്രേഡ് യൂണിയൻ പ്രവർത്തകനും ആയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.എച്ച്.റഷീദ്, അൻവർ ബാബു, പി.എസ്.മുഹമ്മദ് പുളിക്കൽ, കെ.രാജൻ, എൻ.നേജന്ദ്ര റാവു, ലോക്കൽ അസി. സെക്രട്ടറി എം.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |