
ശ്രീകൃഷ്ണപുരം: സഹോദരങ്ങളായ മൂന്ന് വിദ്യാർത്ഥികൾക്ക് സ്വന്തം വീടായി. കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകകൊണ്ട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.എം.സുനിൽകുമാർ അദ്ധ്യക്ഷനായി. കെ.പ്രേംകുമാർ എം.എൽ.എ, ഡോ. എൻ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വ്യാപകമായി 164 വീടുകളാണ് കെ.എസ്.ടി.എ, പ്രയാസം നേരിടുന്ന കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്നത്. കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന പാലക്കാട് ജില്ലയിലെ പതിമൂന്നാമത്തെ വീടാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |