ചിറ്റൂർ: പെരുമാട്ടി പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ നേത്രരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ദ്ധൻ ഡോ.രോഹൻ നേതൃത്വം നൽകി. 150ഓളം പേരെ പരിശോധിച്ചതിൽ തിമിരം, ഗ്ലൂക്കോമ, ഡയബറ്റിക്, റെറ്റിനോപതി തുടങ്ങിയ രോഗങ്ങൾ കണ്ടെത്തി. ഇവരെ കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലേക്ക് റഫർ ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.റിയാസ്, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |