കാവശ്ശേരി: പഞ്ചായത്തിന്റെയും കാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ചുണ്ടക്കാട് വക്കീൽപടി ഹാളിൽ നടന്ന പരിപാടി പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പാലിയേറ്റിവ് രോഗികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.രമേഷ് കുമാർ അധ്യക്ഷനായി. ആലത്തൂർ ഡിവൈ.എസ്.പി ആർ.അശോകൻ മുഖ്യാതിഥിയായി. കാവശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, മണി വാവുള്ളിപ്പതി, ബീന ഗോപി, ഗിരിജ രാജൻ, ഡോ. വി.എ.തമീസ് അഹമ്മദ്, കെ.കൃഷ്ണകുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |