പത്തനംതിട്ട : സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ജില്ലകളിലെയും സിവിൽ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യപ്രഭാഷണം നടത്തും. എസ്.എച്ച്.പഞ്ചാപകേശൻ, ദേവൻ കെ. മേനോൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |