കോന്നി : മലയാലപ്പുഴ ഗവ.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ,ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനിൽ ,രാഹുൽ വെട്ടൂർ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ബിജു, പ്രീജ.പി.നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, സുമാ രാജശേഖരൻ, രജനീഷ് ഇടമുറി, മഞ്ജേഷ് വടക്കിനേത്ത്, എൻ.വളർമതി, ഷീബാ രതീഷ്, കെ.ആശാ കുമാരി, ബിന്ദു ജോർജ്ജ്, വി.വി.സന്തോഷ് കുമാർ, കോന്നി എ.ഇ.ഒ ടി.എസ്. സന്തോഷ് കുമാർ,സി.ഡി.എസ് ചെയർപേഴ്സൺ എ.ജലജകുമാരി, മലയാലപ്പുഴ മോഹനൻ, പി.എസ്.ഗോപാലകൃഷ്ണപിള്ള, ദിലീപ് കുമാർ, പത്മാ ഗിരീഷ് , സ്കൂൾ ഹെഡ്മിസ്ട്രസ് വി.എം.ഷൈനി, പി.ഡബ്ളുയു.ഡി എൻജിനിയർ വി.കെ.ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. 1.20 കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 246.36 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൂന്ന് ക്ലാസ് മുറികളും മീറ്റിംഗ് ഹാൾ, ലാബ്, ലൈബ്രറി, ടോയ്ലറ്റ്കൾ, ചുറ്റുമതിൽ, സംരക്ഷണഭിത്തി, പ്രവേശന കവാടം എന്നിവയാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |