കൊച്ചി: ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ 20-ാം വാർഷികവും ക്രോസ്‌റോഡ്‌സ് ഇന്റർ സ്‌കൂൾ കലാമേളയും സംഘടിപ്പിച്ചു. സിനിമാതാരം മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഓവറോൾ കിരീടം കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 17 സ്‌കൂളുകളിൽ നിന്ന് 800 കുട്ടികൾ പങ്കെടുത്തു. സംഗീതം, നൃത്തം, ഗാനം, ഭാഷകൾ, ഗണിതം, ശാസ്ത്രം, കമ്പ്യൂട്ടർ, പാചകം എന്നിങ്ങനെ വിവിധയിനങ്ങളിൽ മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം ചലച്ചിത്രതാരം കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ദിലീപ് ജോർജ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |