പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയിലെ നിർബന്ധിത വി.ആർ.എസ് നീക്കം ദുരുദ്ദേശപരവും സ്ഥാപനത്തെ തകർക്കാൻ ഇടതുസർക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കെ.എസ്.ടി എപ്ലോയീസ് സംഘ് ഭാരവാഹികൾ ആരോപിച്ചു.
കേന്ദ്ര സർക്കാർ പൊതുഗതാഗതത്തിന് മൂലധന നിക്ഷേപമായി 1000 ബസുകൾ സംസ്ഥാനത്തിന് അനുവദിച്ചപ്പോൾ കെ.എസ്.ആർ.ടി.സിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് വരുത്തിത്തീർത്ത് ഈ ബസുകൾ കെ. സ്വിഫ്റ്റിന് നേടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സ്ഥാപനത്തെ സംരക്ഷിക്കുവാൻ ജീവനക്കാർക്കൊപ്പം മുന്നിട്ടിറങ്ങേണ്ടത് പൊതുജനങ്ങളാണ്. കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന്ജില്ലാസെക്രട്ടറി എം.കെ പ്രമോദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |