പത്തനംതിട്ട: വല്ലന ഗവ.എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ വാർഷിക ആഘോഷം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി ഉദ്ഘാടനം ചെയ്തു. എച്ച്.എം ആർ.സുലേഖ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർപേർസൺ രശ്മി രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ബിജു വർണശാല, ശ്രീനി ചാണ്ടിശേരി, ശരൺ പി ശശിധരൻ , എ.ഇ.ഒ നിഷ.ജെ, ബിനിത.ബി, നിഷ.ആർ, കുമാരി ആർദ്ര രാജീവ് എന്നിവർ പ്രസംഗിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |