പത്തനംതിട്ട : കുടുംബശ്രീയുടെ ജില്ലാതല കലോത്സവം 'അരങ്ങ് 2023' ൽ റാന്നി അങ്ങാടി സി.ഡി.എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജില്ലയിലെ 58 സി.ഡി.എസുകളിൽ നിന്ന് അരങ്ങിലേക്കെത്തിയ കലാപ്രകടനങ്ങൾ ഒന്നിനൊന്നു മികച്ചതായിരുന്നു. കുടുംബശ്രീ മിഷന്റെ നൂതന ആശയമായ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായി യുവതലമുറയിലെ സ്ത്രീകൾ കൂടി എത്തിയപ്പോൾ അരങ്ങ് ആഘോഷമായി. നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിര, നാടകം, ഫാൻസിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36 ഇനം സ്റ്റേജ് പരിപാടികളിലും 19 ൽ പരം സ്റ്റേജ് ഇതര പരിപാടികളിലും 300 ഓളം കലാകാരികൾ പങ്കെടുത്തു.
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനും സമ്മാനദാനം മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈനും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അജോമോൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പ്രശാന്ത് ബാബു, അസിസ്റ്റന്റ് ജില്ലാമിഷൻ കോഓർഡിനേറ്റർ ടി.ഇന്ദു, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ ബിന്ദു രേഖ, പത്തനംതിട്ട സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി എന്നിവർ സംസാരിച്ചു.
അരങ്ങ് 2023
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എ.ഡി.എസ് തലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കലാ കായിക മേളയാണ് അരങ്ങ് 2023.
300 ൽ അധികം കലാകാരികളുടെ പങ്കാളിത്തം
സംസ്ഥാനതല മത്സരങ്ങൾ ജൂൺ രണ്ട്, മൂന്ന്, നാല്
തീയതികളിൽ തൃശൂരിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |