പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 11.35ഓടെയായിരുന്നു അന്ത്യം. ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്. നാളെ വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ മത്സരിച്ചിരുന്നു. രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായും ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആക്‌ടിംഗ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രണ്ട് തവണ യൂത്ത് കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സജിതാമോൾ ആണ് ഭാര്യ. മക്കൾ: ശിവ കിരൺ, ശിവ ഹർഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |