SignIn
Kerala Kaumudi Online
Sunday, 20 October 2024 8.09 AM IST

പോളിംഗ് കുറഞ്ഞതിന്റെ ഭീതിയിൽ മുന്നണികൾ പത്തനംതിട്ടയിൽ കുറവ് 10.87%

Increase Font Size Decrease Font Size Print Page
vote

പത്തനംതിട്ട : മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗിൽ വലിയ ഇടിവ്. ഇത്തവണ 10.87 ശതമാനത്തിന്റെ കുറവാണ് കണ്ടത്. ഇത് വോട്ടർമാരുടെ നിസംഗതയെ സൂചിപ്പിക്കുന്നുവെന്ന വിലയിരുത്തലുകളുണ്ട്. ഇത് ചെറിയ വ്യത്യാസമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യരണ്ടു സ്ഥാനങ്ങളിലെത്തിയ സ്ഥാനാർത്ഥികൾ തമ്മിലുള്ള വിജയശതമാനത്തിലെ വ്യത്യാസത്തേക്കാൾ ഇരട്ടിയിലേറെ വോട്ടുകൾ ഇത്തവണ പോൾ ചെയ്തിട്ടല്ല.

കഴിഞ്ഞ തവണ ആന്റോ ആന്റണി വിജയിച്ചപ്പോൾ പ്രധാന എതിരാളി വീണാജോർജുമായി 4.31ശതമാനം വോട്ടുകളുടെ വ്യത്യാസമാണുണ്ടായിരുന്നത്. മൂന്നാം സ്ഥാനാത്തായിരുന്ന കെ.സുരേന്ദ്രനുമായി 8.14 ശതമാനം വോട്ടുകളാണ് ആന്റോ കൂടുതൽ നേടിയത്. പോളിംഗിലെ കുറവ് സംബന്ധിച്ച് വിശകലനം നടത്തി വരികയാണ് യു.ഡി.എഫും എൽ.ഡി.എഫും.

ആന്റോ ആന്റണിക്ക് വ്യക്തിപരമായി സ്വാധീനമേറെയുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ വലിയ തോതിൽ വോട്ടുകൾ ചെയ്യാനുണ്ട്. പൂഞ്ഞാറിൽ കഴിഞ്ഞ തവണത്തേക്കാൾ 12.20 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളിയിൽ 10.77 ശതമാനം. ഇൗ കുറവ് യു.ഡി.എഫിനെയാണ് ബാധിക്കുന്നതെന്ന് എൽ.ഡി.എഫിന് ആശ്വാസം കൊള്ളാൻ വകയില്ല. മന്ത്രി വീണാജോർജിന്റെ മണ്ഡലമായ ആറൻമുളയിൽ ഇത്തവണ 9.15ശതമാനത്തിന്റെ കുറവാണുണ്ടായത്. എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ റാന്നിയിൽ 8.08 ശതമാനവും കോന്നിയിൽ 8.05 ശതമാനവും കുറവ് രേഖപ്പെടുത്തി. തിരുവല്ലയിൽ 7.86 ശതമാനവും അടൂരിൽ 6.37 ശതമാനവും കുറഞ്ഞു. അടൂരിൽ കഴിഞ്ഞ തവണ ആന്റോ ആന്റണി മൂന്നാംസ്ഥാനത്തായിരുന്നു.

യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിക്കേണ്ട വോട്ടുകളിൽ ഇത്തവണ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, എൻ.ഡി.എ കഴിഞ്ഞ തവണത്തേപ്പോലെ വോട്ടുകൾ പിടിച്ചാൽ ഫലം എങ്ങോട്ടുവേണമെങ്കിലും തിരിയാം. കഴിഞ്ഞ തവണ ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ 28.97 ശതമാനം വോട്ടുകൾ നേടിയിരുന്നു. ശബരിമല വിഷയമാണ് അന്ന് ബി.ജെ.പിക്ക് നേട്ടമായത്. 2014ൽ 16 ശതമാനം വോട്ടുകളാണ് ബി.ജെ.പി നേടിയത്. ഇത്തവണ ഫലം ആർക്കായാലും നേരിയ ഭൂരിപക്ഷമാകും ലഭിക്കുകയെന്നാണ് രാഷ്ട്രീയ നേതാക്കൾ വിലയിരുത്തുന്നത്.

പോളിംഗ് ശതമാനം

2024 : 63.37

2019 : 74.24

വ്യത്യാസം 10.87

നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് നില

(2024, 2019, ശതമാന വ്യത്യാസം എന്ന ക്രമത്തിൽ )

കാഞ്ഞിരപ്പള്ളി : 66.11, 76.88, (10.77)

പൂഞ്ഞാർ : 63.48, 75.68, (12.20)

തിരുവല്ല : 60.52, 68.38, (7.86)

റാന്നി : 60.71, 68.79, (8.08)

ആറൻമുള : 61.31, 70.46, (9.15)

കോന്നി : 64.24, 72.29, (8.05)

അടൂർ : 67.46, 73.83, (6.37)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.