SignIn
Kerala Kaumudi Online
Sunday, 20 October 2024 1.40 PM IST

എസ്.സുജിത് ദാസ് ജി​ല്ലാ പൊലീസ് മേധാവി​

Increase Font Size Decrease Font Size Print Page
d

പത്തനംതിട്ട : ജില്ലാ പൊലീസ് മേധാവിയായി എസ്.സുജിത് ദാസ് ചുമതലയേറ്റു. ക്രമസമാധാനപാലനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വി.അജിത്തിൽ നിന്ന് അദ്ദേഹം അധികാരച്ചുമതല ഏറ്റെടുത്തു. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ്.പി ആയിരിക്കെയാണ് പുതിയ നിയമനം. കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്നു. കസ്റ്റംസ് ഇൻസ്‌പെക്ടറായി​ ജോലി നോക്കിയിട്ടുണ്ട്. അന്വേഷണമികവിനുള്ള പ്രസിഡന്റിന്റെ മെഡൽ 2021 ൽ കരസ്ഥമാക്കി. അഡിഷണൽ എസ്.പി ആർ.ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജി.സുനിൽ കുമാർ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരായ എസ്.അഷാദ്, ആർ.ജയരാജ്‌, ടി.രാജപ്പൻ, ജി.സന്തോഷ്‌കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചുമതലയേറ്റത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.