കോന്നി : കലഞ്ഞൂർ പഞ്ചായത്തിലെ പല വാർഡുകളിലും ജൽ ജ്ജീവൻ മിഷന്റെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ പണികൾ പൂർത്തിയാകാതെ മുടങ്ങിക്കിടക്കുന്നതായി പരാതി.
പൈപ്പ് ലൈൻ കടന്നുപോകുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതു മൂലം വാഹന യാത്ര ദുഷ്കരമാണ്. മിക്ക സ്ഥലത്തും കുഴികളിൽ പച്ച മണ്ണ് ഇട്ട് മൂടിയിരിക്കുകയാണ്. വെട്ടിപ്പൊളിച്ച റോഡുകൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും കുടിവെള്ള വിതരണ പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ പ്രദേശ് ഒബിസി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ദിലീപ് അതിരുങ്കൽ അധികൃതർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |