പത്തനംതിട്ട : നഗരസഭ ഒന്നാം വാർഡിലെ 40 വർഷം പഴക്കമുള്ള കെ.എം റോഡ് - പരുവപ്ലാക്കൽ റോഡ് സഞ്ചാരയോഗ്യമാക്കി. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നിർമ്മിച്ചത്. പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും ഇതിന്റെ ഗുണം ലഭിക്കും. നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശോഭ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, കൗൺസിലർ ആനി സജി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |