പത്തനംതിട്ട : അറുപത്തിനാല് പേരുള്ള പോക്സോ കേസിന്റെ ചുരുളഴിഞ്ഞത് സ്നേഹിതയുടെ ഇടപെടലിലൂടെ. കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ ക്ലാസിൽ അതിജീവിത പങ്കെടുക്കുകയും ക്ലാസ് നയിച്ച കമ്മ്യൂണിറ്റി കൗൺസലറിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് നാട് നടുങ്ങിയ പീഡന പരമ്പരയുടെ ചുരുൾ അഴിയുന്നത്. തുടർന്ന് കുടുംബശ്രീ പന്തളം, സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡെസ്‌കിലേക്ക് കേസ് മാറ്റുകയും സ്‌നേഹിത കൗൺസിലർ കുട്ടിയുമായി സംസാരിച്ച് സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു. വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കാത്തതിനാൽ അതീവരഹസ്യമായാണ് സംഭവത്തെ സ്നേഹിത കൈകാര്യം ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇങ്ങനെ നിരവധി കേസുകളാണ് സ്നേഹിതയിൽ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.
സ്നേഹിത
ഇരുപത്തിനാല് മണിക്കൂറും സ്ത്രീകളുടെയും കുട്ടികളുടെയും ഏത് വിഷയവും കേൾക്കാനും ഇടപെടാനും പരിഹരിക്കാനും തയ്യാറായി സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കുണ്ട്. സ്ത്രീകൾക്ക് നിയമ, സാമൂഹിക, വൈകാരിക പിന്തുണ നൽകാൻ സംസ്ഥാന സർക്കാരിന്റെ കീഴിൽ കുടുംബശ്രീ ജില്ലാ മിഷനാണ് സ്‌നേഹിത പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രവർത്തനങ്ങൾ
വനിതകൾക്ക് സുരക്ഷയും സംരക്ഷണവും
അടിയന്തര സഹായം
കൗൺസലിംഗ്
പിന്തുണയും മാർഗനിർദേശവും
നിയമ നിർദേശം
ആവശ്യമായ ഘട്ടങ്ങളിൽ താത്കാലിക താമസസൗകര്യം
സർക്കാർ, ഇരത സ്ഥാപനങ്ങളുടെ സേവനം
ബോധവത്കരണ ക്ലാസ്
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സൗകര്യം
പരാതി അറിയിക്കാം
ഫോണ്‍ : 04734-250 244, 1800 425 1244, 8547549665, snehithapta@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |