വള്ളിക്കോട് : കൈപ്പട്ടൂർ ജംഗ്ഷനിലെ ബി.എസ്.എൻ.എൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണിമുഴക്കിയ മദ്ധ്യവയസ്കനെ ഫയർ ഫോഴ്സ് അനുനയപ്പിച്ച് താഴെയിറക്കി. നരിയാപുരം സ്വദേശി സുശീലൻ (56) ആണ് ഇന്നലെ രാവിലെ ഏഴോടെ 70 മീറ്ററോളം ഉയരമുള്ള ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ അഭിജിത്തിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽ ചന്ദ്, മനോജ് എന്നിവർ ടവറിന് മുകളിൽ കയറി സുശീലനുമായി അരമണിക്കൂറോളം സംസാരിച്ച ശേഷമാണ് ഇയാൾ താഴെയിറങ്ങാൻ സമ്മതിച്ചത്. തുടർന്ന് റോപ്പിന്റെ സഹായത്തോടെ സുശീലിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |