വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊയ്ത്തുത്സവം കാരുവേലിൽ ഏലായിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻനായർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അനില, കൃഷി അസിസ്റ്റന്റ് ഓഫീസർ ബിജു, അസിസ്റ്റന്റുമാരായ ഷെറിൻ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.
വേട്ടകുളം, നടുവൊത്തടി, നരിക്കുഴി, കാരുവേയിൽ, തലച്ചേമ്പ് കൊല്ലായിൽ , അട്ടത്താ'ഴ , തട്ട എന്നീ പാടശേഖരങ്ങളിലായി 132 ഹെക്ടർ സ്ഥലത്താണ് ഇത്തവണ നെൽകൃഷി ഇറക്കിയത് ഇവർക്ക് ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |