ചെങ്ങന്നൂർ: മന്നത്ത് പത്മനാഭന്റെ 55-ാം ചരമവാർഷിക ദിനം ചെങ്ങന്നൂർ എൻ.എസ്.എസ്.താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മന്നം സ്മാരക മന്ദിരത്തിലെ ആചാര്യന്റെ വെങ്കല പ്രതിമയ്ക്ക് മുൻപിൽ ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ പി.എൻ.സുകുമാരപ്പണിക്കർ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന, ഉപവാസം എന്നിവ നടത്തി. കെ.ബി.പ്രഭ, ബി.കെ.മോഹൻദാസ്, ടി.ഡി.ഗോപാലകൃഷ്ണൻ നായർ, ആർ.അജിത്കുമാർ, ബി. കൃഷ്ണകുമാർ ,ഉളനാട് ഹരികുമാർ ,ടി.എസ് സുരേഷ് ബാബു, കെ.രാധാകൃഷ്ണൻ നായർ, സന്തോഷ് കുമാർ,കെ.സി സുരേഷ് കുമാർ, ജി.പ്രദീപ്, അഖിലേഷ്, മനോജ് കുമാർ, സി.ദീപ്തി, എം.ജി.ദേവകുമാർ, പ്രതിനിധി സഭാംഗങ്ങളായ ടി.പി.രാമനുജൻ നായർ, ശ്രീകുമാർ ,മോഹൻ ദാസ് ,വനിതാ യൂണിയൻ ഭാരവാഹികളായ സുമ സുധാകർ ,ഗീതാ വി.നായർ, ബിന്ദു എസ്.നായർ, ഷീല ശേഖർ, സിന്ധു എസ്.കുമാർ, ഹേമലത പിള്ള, ബിന്ദു പ്രമോദ്, വിജയശ്രീ, രതി വി.പിള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |